top of page

തുപ്പാക്കിയും ഞാനും! | A Gun Story

കുറച്ചധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍പ്പുക്കരയിലെ ഒരു തണുത്ത പ്രഭാതം . പപ്പാ എഴുന്നെല്‍ക്കുന്നതിനും മുന്നേ മുറ്റത്ത് കിടക്കുന്ന മനോരമ - ദേശാഭിമാനി പത്രങ്ങള്‍ കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ എന്നും ആറുമണിക്ക് തന്നെ എഴുന്നെല്‍ക്കുന്നതായിരുന്നു ശീലം . ചിലപ്പോള്‍ അമര്‍ചിത്രകഥയും അല്ലെങ്കില്‍ പൈക്കോ ക്ലാസിക്കും കൂടെ തരപ്പെട്ടെക്കാം . പപ്പയുടെ കയ്യില്‍ പെട്ടാല്‍ മുഴുവനും തീര്‍ക്കാതെ തരില്ല . പത്ത് വയസിനിളപ്പമുള്ള അനിയത്തി ഇക്കാര്യത്തില്‍ ഒരു ഭീഷണി ആയിരുന്നില്ല . പക്ഷെ അന്ന് ഉറങ്ങിപ്പോയി . പത്രം പോയല്ലോ എന്നോര്‍ത്ത് വെപ്രാളപ്പെട്ട് എഴുന്നേറ്റപ്പോള്‍ കേട്ടത് മമ്മിയും പപ്പയും തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനമാണ് . മുറ്റമാണ് രംഗം . നേരെ ചെന്ന് നോക്കിയപ്പോളുണ്ട് പപ്പയുടെ കയ്യില്‍ ഒരു നീളന്‍ തോക്ക് ! തലേദിവസം പപ്പാ വരുന്നതിനും മുന്നേ ഉറങ്ങിപ്പോയതിനാല്‍ പുതിയ അതിഥി വീട്ടില്‍ എത്തിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല . ഇപ്പോഴത്തെ വഴക്കിന് കാരണവും ഇതേ തോക്കാണ് . തോക്ക് മേടിച്ചതല്ല പ്രശ്നം . ഉന്നം പരീക്ഷിക്കുവാന്‍ പപ്പാ സ്വീകരിച്ച മാര്‍ഗ്ഗങ്ങളായിരുന്നു ഹേതു . വയനാട്, ഷിമോഗാ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിപ്പണികള്‍ കാരണം ആള്‍ക്ക് അത്യാവശ്യം നല്ല ഉന്നം പണ്ടേ ഉണ്ടായിരുന്നു . പക്ഷെ പുതിയ തോക്കില്‍ പപ്പാ ഉന്നം പഠിച്ചത് മമ്മി കാത്ത് സൂക്ഷിച്ചിരുന്ന പ്രകൃതി വിഭവങ്ങളിലായിരുന്നു എന്നതായിരുന്നു കുഴപ്പം . അകത്ത് വെളുത്ത നിറവും അത്യാവശ്യം വലിപ്പവും ഉണ്ടായിരുന്ന പേരയ്ക്ക മുഴുവനും കക്ഷി വെടിവെച്ച് ചിതറിച്ചു കളഞ്ഞു . അത് കഴിഞ്ഞപ്പോള്‍ നിലത്ത് പൂക്കള്‍ കൊണ്ട് ചുവന്ന പരവതാനി വിരിച്ചിരുന്ന പനിനീര്‍ ചാമ്പയായിരുന്നു ഉന്നം . അതും കഴിഞ്ഞപ്പോള്‍ കമ്പിളി നാരങ്ങ , പിന്നെ ആഞ്ഞിലി ചക്ക ... ലിസ്റ്റ് നീണ്ട് പോയി അവസാനം കരിക്കിന്‍ കുലയിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണ് മമ്മി ഇടയില്‍ ചാടിവീണ് അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയത് . അവസാനം ഒതളങ്ങക്ക് വെടിവെച്ചാണ് പാവം പപ്പാ ഉന്നം പഠിച്ചത് . എല്ലാം കഴിഞ്ഞ്അദ്ദേഹം അരുള്‍ ചെയ്തു . " എടാ അടുത്ത ഞായറാഴ്ച പടിഞ്ഞാറ് കണ്ടത്തില്‍ നമ്മുക്ക് വെടിവെക്കാന്‍ പോകാം "

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
2 views0 comments
bottom of page