top of page

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നും കിട്ടുന്ന തേൻ!

Apis dorsata laboriosa എന്ന ഹിമാലയൻ തേനീച്ചയാണ് വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹണീ ബീ . ഇവയ്ക്ക് മൂന്നു സെന്റി മീറ്റർ വരെ നീളം വെയ്ക്കാറുണ്ട് . രണ്ടായിരത്തി അഞ്ഞൂറ് മുതൽ നാലായിരത്തി ഒരുനൂറു മീറ്റർ ഉയരങ്ങളിൽ ആണ് ഇവർ കൂട് വെക്കുന്നത് . അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിന്നെടുക്കുന്ന തേൻ ഹിമാലയൻ തേനീച്ചകളുടെ ആണ്. ഇതിന്‍റെ ഒരു കൂട്ടില്‍ ഏകദേശം 60 കിലോ തേന്‍ കാണും. ഇതിന്‍റെ പ്രധാന പ്രത്യേകത, ഉയര വ്യത്യാസമനുസരിച്ച് തേനിന്‍റെ രുചിയും ഗുണവും മാറുമെന്നുള്ളതാണ്.



അതുകൊണ്ട് , ഇത് പല വിലകളിൽ ലഭ്യമാണ് .ഏറ്റവും ഉയരങ്ങളിൽ നിന്നും കിട്ടുന്നവയെ Red honey എന്നാണ് വിളിക്കുന്നത്‌ . ഏറ്റവും വിലയും ഗുണവും കൂടിയ ഈ തേൻ കഴിച്ചാൽ ചെറുതായി ‘തലയ്ക്കു പിടിക്കും’ ! ഇത്തരം തേൻ ലോകത്ത് ഹിമാലയൻ തേനീച്ചകൾ മാത്രമാണ് ഉണ്ടാക്കുന്നത്‌ . അതിനാൽ സാധാരണ തേനിനെക്കാൾ അഞ്ച് ഇരട്ടി വില ഇതിനുണ്ട് .കുറച്ചു കൂടി ഉയരം കുറഞ്ഞ മലകളിൽ നിന്നും ലഭിക്കുന്ന തേനിനു spring honey എന്നാണ് പേര് . വീണ്ടും താഴെക്കിറങ്ങിയാൽ autumn honey എന്നയിനം തേനാണ് ലഭിക്കുക. നേപ്പാളിലെ തേൻ വേട്ടക്കരായ ഗുരുങ്ങ് -Gurung വംശജർ ആണ് ഹിമാലയൻ തേനിന്റെ മൊത്ത വിൽപ്പനക്കാർ .



ഈ ചിത്രം പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയ എറിക് വാലിയുടെ (Eric Valli) Honey Hunters of Nepal എന്ന ആൽബത്തിൽ നിന്നും (1987) എടുത്തവയാണ് (www.ericvalli.com)

4 views0 comments
bottom of page