top of page

ഞാനൊരു കാപ്പിയിടട്ടെ?

പതിനെട്ട് വർഷങ്ങൾക്ക് മുൻപുള്ള ബാംഗ്ളൂർ. ഒരു ഓസ്ട്രിയൻ എനർജി ഡ്രിങ്ക് കമ്പനിയിലാണ് അന്ന് എനിക്കു ജോലി . താമസം രാമയ്യ കോളേജിന്റെ തൊട്ടു മുമ്പിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിലും . കമ്പനിയുടെതന്നെ ഒരു വിതരണക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോസ്റ്റൽ . അതിനാലാണു താമസം അവിടെയാക്കിയത്. ഞാനൊഴിച്ചു ബാക്കി നിവാസികളെല്ലാം കോളേജ് വിദ്യാർത്ഥികളാണ് . ഭൂരിഭാഗം ഗുജറാത്തികളും മറ്റു വടക്കേഇന്ത്യക്കാരുമാണ് . ഞാൻ മാത്രമേ മലയാളിയായിട്ടുള്ളത്. കൂട്ടത്തിൽ ഏറ്റവും മുതിർന്നവനും ഏക ജോലിക്കാരനും മുതലാളിയുടെ 'ആളും' ആയതിനാൽ ആ കെട്ടിടത്തിൽ എനിക്കു പ്രത്യേക പരിഗണനയുണ്ടായിരുന്നു . ഏതു പാതിരാവിലും യഥേഷ്ടം എനിക്കു കയറിയിറങ്ങാം എന്നർത്ഥം . ആരോ വിളിക്കുന്നതുകേട്ടു എല്ലാ ഗുജറാത്തി പയ്യന്മാരും അച്ചായൻ എന്നാണ് എന്നെ വിളിച്ചിരുന്നത് . പിള്ളേരെല്ലാം അത്യാവശ്യം 'പെഴകളാണ് '. പ്രത്യേകിച്ച് എന്റെ മുറിയുടെ തൊട്ടടുത്ത രണ്ടു മുറികളിലുള്ളവര്‍. എനർജി ഡ്രിങ്കിന്റെ കുറെയേറെ സാമ്പിളുകൾ എന്റെ മുറിയിൽ എപ്പോഴുമുണ്ടാവും . എന്നെ സോപ്പിട്ട് അതു കൈക്കലാക്കി വെള്ളമടിച്ചു കിടക്കലാണ് ഇവരുടെ പ്രധാനപണി . വല്ലകാലത്തും ഒന്നു കോളേജിൽ പോയെങ്കിലായി . പക്ഷെ ഇതൊന്നുമല്ലാത്ത , മറ്റൊരു സാഹസിക പ്രവൃത്തികൂടി ഇവർ ചെയ്യാറുണ്ട് . വേറൊന്നുമല്ല , ഇടയ്ക്കിടെ പെണ്ണുങ്ങളെ കൊണ്ടുവരും. ഹോസ്റ്റൽ വാർഡൻ ഒരു കന്നഡക്കാരി പൂതനയാണ് . അവരുടെ കണ്ണുകൾ മുക്കിലും മൂലയിലും ചെല്ലുന്നുണ്ട് എന്നാണ് കക്ഷി സ്വയം കരുതുന്നത് . ക്‌ളീനർ ബോയ് ബീഹാറിപയ്യൻ ചോട്ടുവാണ് അവരുടെ ചാരൻ . വൃത്തിയാക്കുന്നതിനിടയില്‍ അവനു കിട്ടുന്ന ചില "അസംസ്കൃത വസ്തുക്കൾ' ശേഖരിച്ച് പകൽ മുഴുവനും റിസേർച്ച് നടത്തി, വൈകുന്നേരം ബിൽഡിങ്ങിലെ സകല പെഴകളെയും വിളിച്ചുവരുത്തി ഭീകര കൗൺസിലിംഗ് നടത്തിക്കളയും നമ്മുടെ പൂതന.

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
2 views0 comments
bottom of page