അറ്റ്ലാൻറ്റിക്കിനെയും പസഫിക്കിനെയും യോജിപ്പിക്കുന്ന അരുവി! | Bifurcation of a River

ഹൈഡ്രോളജിയിലെ ഒരു വാക്കാണ്‌ Bifurcation. ഒരു നദിയോ , അരുവിയോ , തടാകമോ ഒരേസമയം രണ്ട് കടലുകളിലേയ്ക്ക് ഒഴുകി അവസാനിക്കുന്നതിനെയാണ് ബൈഫകേഷന്‍ (Bifurcation) എന്ന് വിളിക്കുന്നത്‌ . ക്യാനഡയിലും , അമേരിക്കയിലും ഫിന്‍ലാന്‍ഡിലും ആണ് ഇത്തരം നദികളും തടാകങ്ങളും പ്രകൃത്യാതന്നെ കൂടുതലും ഉള്ളത്. ന്യൂസിലാണ്ടിലെ Manapouri തടാകം ഇത്തരം ഒന്നാണ് എങ്കിലും ഒരു കൈവഴി പക്ഷെ മനുഷ്യനിര്‍മ്മിതമാണ്. ഇങ്ങനെ രണ്ട് കടലുകളിലേക്ക് ഒഴുകിലയിക്കുന്ന അരുവികളില്‍ തികച്ചും വ്യത്യസ്ഥനാണ് അമേരിക്കയിലെ Wyoming creek.

അമേരിക്കന്‍ വന്‍കരയെ രണ്ടായി വിഭജിച്ച്‌ അറ്റ്‌ലാന്റ്റിക് സമുദ്രത്തെയും ശാന്തസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിച്ചു മനുഷ്യന്‍ നിര്‍മ്മിച്ച കൈവഴിയാണ് പനാമ കനാല്‍ എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളെ നെടുകെ കീറിമുറിച്ച് പ്രകൃതി തന്നെ ഒരു നീര്‍ച്ചാല്‍ വെട്ടി ഇരു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നത് രസകരമായ ഒരു അറിവ് തന്നെയാണ്. Parting of the Waters എന്നറിയപ്പെടുന്ന ഈ പ്രതിഭാസം Bridger-Teton വനസാമ്രാജ്യത്തിനുള്ളിക്കൂടെയാണ് കടന്നു പോകുന്നത് . അതായത് ഈ വനത്തില്‍ എത്തിച്ചേരുന്ന ഒരു ചെറുഅരുവി Parting of the Waters എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലത്ത് വെച്ച് രണ്ടായി പിരിയുന്നു . ഒരു ഭാഗം യെല്ലോസ്റ്റോണ്‍ നദിയില്‍ ചെന്ന് ചേരുകയും അതുവഴി മിസോറി -മിസിസിപ്പിയിലും അവസാനം അറ്റ്ലാന്റ്റിക് സമുദ്രത്തില്‍ അവസാനിക്കുകയും ചെയ്യും . ഈ നീര്‍ച്ചാലിനെ Atlantic Creek water എന്നാണ് വിളിക്കുന്നത്‌ . Pacific Creek water എന്നറിയപ്പെടുന്ന മറ്റേ ഭാഗം സ്നേക്ക് റിവറിലും പിന്നീട് കൊളംബിയ നദിയിലും എത്തിചേര്‍ന്ന് അവസാനം പസഫിക്കില്‍ അവസാനിക്കും . അതായത് അമേരിക്കന്‍ വന്‍കരയ്ക്ക് കുറുകെയുള്ള നീർച്ചാൽ പനാമ കനാല്‍ മാത്രമല്ല എന്ന് സാരം ! സത്യത്തില്‍ Yellowstone cutthroat trout എന്ന സാല്‍മണ്‍ മീനിന്‍റെ സഞ്ചാരപാത കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരു സമുദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ കൈവഴി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത് !

ഇരു നീര്‍ച്ചാലുകളും സന്ധിക്കുന്ന Parting of the Waters (44°02.571′N 110°10.524′W ) എന്ന സ്ഥലത്തിന് വേറെയുമുണ്ട് പ്രത്യേകതകള്‍ . തെക്കുള്ള മെക്സിക്കോയില്‍ നിന്നും വടക്കുള്ള ക്യാനഡയിലേക്ക് അമേരിക്കയെ കുറുകെ മുറിച്ചുകൊണ്ട് ഒരു നടപ്പാത പോകുന്നുണ്ട് ! അയ്യായിരം കിലോമീറ്റര്‍ നീളമുള്ള , Continental Divide Trail (CDT) എന്ന ഈ പാതയും Parting of the Waters നു അടുത്തുകൂടെയാണ് കടന്നു പോകുന്നത് . തീര്‍ന്നില്ല , ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന Isa തടാകം പ്രകൃത്യാ തന്നെ രണ്ട് സമുദ്രങ്ങളിലെയ്ക്ക് ജലം പമ്പ് ചെയ്യുന്ന ( പസഫിക് , അറ്റ്ലാന്‍റ്റിക്ക് ) ഭൂമിയിലെ ഒരേയൊരു തടാകം കൂടെയാണ് !

483 views1 comment