top of page

Blind man & The Lame

Tancrède Dumas (1830-1905) ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫർ ( ഫ്രഞ്ച് ഒർജിൻ ) ആയിരുന്നു . 1860 ൽ ബെയ്റൂട്ടിൽ ഒരു സ്റ്റുഡിയോ തുടങ്ങിയ ദുമാസ് അക്കാലത്

albumen print വിദ്യ ഉപയോഗിച്ചാണ് തന്റെ ഫോട്ടോകൾ " പ്രിന്റ്‌ " ചെയ്തിരുന്നത് . അറബു നാടുകളിലെ വിവധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹം എടുത്ത ഫോട്ടോകൾ അക്കാലത്തെ അവിടുത്തെ ജീവിതം നമ്മുക്ക് മുന്നിൽ തുറന്നു കാട്ടുന്നു . അക്കൂട്ടത്തിലെ ഒരു ചിത്രമാണ് വൈകല്യമുള്ള ഒരാളെ അന്ധനായ ഒരു മനുഷ്യൻ ചുമന്നു കൊണ്ട് പോകുന്ന ചിത്രം .


1889 ൽ ദാമാസ്ക്കസിൽ വെച്ച് എടുത്ത ഒരു ചിത്രം എന്നതിനപ്പുറം ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല . കാരണം ചിത്രങ്ങൾ എടുക്കുന്ന പണിയേ ദുമാസിന് ഉണ്ടായിരുന്നുള്ളൂ . അതിന്റെ കൂടെ പശ്ചാത്തലം എഴുതുന്ന രീതി അദ്ദേഹത്തിന് ഇല്ലായിരുന്നു . എന്നാൽ ഭാവനാസമ്പന്നരായവർ ഇത് പറ്റിയ " കഥകൾ " ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു . ഒരാളെ ക്രിസ്ത്യാനിയും, മറ്റെയാളെ മുസ്ലീമും ആയി സങ്കൽപ്പിച്ചുള്ള മതസൗഹാർദ്ദകഥകളും ഇക്കൂട്ടത്തിൽ പെടും.

Blind man & The Lame (പങ്‌ഗു അന്ധ ന്യായം) എന്നത് പഴയ ഗ്രീക്ക് ഫിലോസഫിയാണ്.കൂട്ടായ്മ കുറവുകൾ നികത്തും എന്നതാണ് തത്വം. പ്രകൃതിയിൽ ഇതുപോലെ പരസ്പരം ആശ്രയിച്ച് നിലനിന്നുപോരുന്ന സസ്യങ്ങളെയും മൃഗങ്ങളെയും നമ്മുക്ക് കാണാം.



1 view0 comments
bottom of page