Chimpanzees eat meat?

ചിമ്പുകൾ മാംസം ഭക്ഷിക്കുമോ?. എന്നാൽ ചിമ്പാൻസികൾ മാത്രമല്ല, സദാ കുരങ്ങുകളിലെ ചില വർഗ്ഗങ്ങളും ഇറച്ചിപ്രിയർ ആണെന്നതാണ് സത്യം . മലേഷ്യയിലെ പന്നിവാലൻ കുരങ്ങുകളാണ് ( Pig-Tailed Macaque) ഈ ഗ്രൂപ്പിലെ പുതിയ ആളുകൾ. ഇവർ എണ്ണപ്പന തോട്ടങ്ങളിലെ എലികളെയാണ് വ്യാപകമായി തിന്ന് തീർക്കുന്നത്. 2017-18 കാലഘട്ടങ്ങളിൽ Segari Melintang വനമേഖലയ്ക്ക് അടുത്തുള്ള തോട്ടങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിലാണ് പന്നിവാലൻ കുരങ്ങുകൾ ആഴ്ചയിൽ ഒന്ന് വീതം എലികളെ പിടികൂടി ശാപ്പിടുന്നുണ്ട് എന്ന് ഗവേഷകർക്ക് പിടികിട്ടിയത്. എണ്ണപ്പനയുടെ തടിയിലെ പൊത്തുകളിൽ പകൽസമയം വിശ്രമിക്കുന്ന എലികളെയാണ് കുരങ്ങുകൾ കയ്യിട്ട് പിടികൂടുന്നത്. 10% കൃഷിനാശം എണ്ണപ്പനകൾക്ക് ഉണ്ടാക്കുന്ന എലികളെ ഒതുക്കുവാൻ കുരങ്ങുകളെ പരിശീലിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നാണ് നിരീക്ഷകമതം.