Cross Sea
ചിത്രത്തില്‍ കാണുന്നതുപോലെ സമുദ്രജലം തിളകൊള്ളുന്നത് ഒരു പക്ഷെ നമ്മുക്ക് അത്ഭുതം ഉണ്ടാക്കാം . പക്ഷെ കടലില്‍ ഇതി തികച്ചും അപൂര്‍വ്വം അല്ല . രണ്ടു വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലെ തിരകള്‍ ലംബമായി കൂട്ടി മുട്ടുമ്പോള്‍ ആണ് കടലിലെ തിരകള്‍ വരമ്പുകള്‍ പോലെ കാണപ്പെടുന്നത് . ഒരു കാലാവസ്ഥാ മേഖലയിലെ കാറ്റുമൂലം രൂപം കൊള്ളുന്ന തിരകള്‍ ഒരു ദിശയിലും അടുത്ത മേഖലയിലെ കാറ്റുമൂലം രൂപം കൊള്ളുന്ന തിരകള്‍ ആദ്യത്തേതിന് ലംബമായോ മറ്റോ രൂപം കൊണ്ടു എന്ന് കരുതുക . ഈ രണ്ടു തിരകളും രണ്ടു കാലാവസ്ഥാ മേഖലകളുടെയും വിദൂര അതിര്‍ത്തികളില്‍ വെച്ച് കൂടിക്കലര്‍ന്നാല്‍ ചിത്രത്തില്‍ കാണുന്നത് പോലെയുള്ള ജല രൂപങ്ങള്‍ കടലില്‍ ഉണ്ടാവും . തിരകള്‍ ബഹുകാതം ദൂരം സഞ്ചരിക്കും എന്നതിനാല്‍ ഇത് സംഭവിക്കുന്ന സ്ഥലത്ത് കാറ്റ് ഉണ്ടാവണം എന്നില്ല . ഈ പ്രതിഭാസത്തെ സാധാരണ cross sea എന്നും, ഇത് അധിക നേരം തുടര്‍ന്നാല്‍ അതിനെ cross swell എന്നും വിളിക്കും .

തീരങ്ങളില്‍ ഇത് ദൃശ്യമാകാനുള്ള സാധ്യത വളരെ കുറവാണ് . ഫ്രാന്‍സിലെ Île de Ré യില്‍ ദൃശ്യമായ ക്രോസ് സീ ആണ് ആദ്യ ചിത്രത്തില്‍ കാണുന്നത് .