top of page

Drakaea | പ്രാണിയെ പറ്റിക്കുന്ന പുഷ്പ്പം!

ഒരുമാതിരി ഓര്‍ക്കിഡുകള്‍ ഒക്കെയും പ്രാണികളെ പറ്റിച്ചാണ് പരാഗണം നടത്തുന്നത് . ഇണകളുടെ മണവും നിറവും ഉണ്ടാക്കി പ്രാണികളെ ആകര്‍ഷിച്ച് പൂമ്പൊടികള്‍ ദേഹത്ത് പറ്റിപ്പിടിപ്പിച്ചാണ് ഇവര്‍ പരാഗണം നടത്തുന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ Drakaea (hammer orchids) വര്‍ഗ്ഗത്തില്‍ പെട്ട ഓര്‍ക്കിഡുകള്‍ കുറച്ചുകൂടി മുന്‍പന്തിയില്‍ ആണ് . താഴത്തെ ചിത്രം നോക്കുക . ഓര്‍ക്കിഡ് പുഷ്പ്പത്തിന്റെ മുന്നില്‍ കറുത്ത് തൂങ്ങി കിടക്കുന്നത് ഒരു പ്രാണി ആണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും എങ്കിലും അത് സത്യത്തില്‍ ആ പൂവിന്‍റെ ഭാഗം തന്നെയാണ് . Thynnid വര്‍ഗ്ഗത്തില്‍ പെട്ട പ്രാണിയുടെ ആകൃതിയാണ് ഓര്‍ക്കിഡ് മിമിക്രി കാണിച്ചു വെച്ചിരിക്കുന്നത് . ഈ വര്‍ഗ്ഗത്തില്‍ പെട്ട പെണ്‍പ്രാണികള്‍ പറക്കില്ല . ആണുങ്ങളെ ആകര്‍ഷിക്കുവാന്‍ ഏതെങ്കിലും ചെടിയുടെ മുകളില്‍ അള്ളിപ്പിടിച്ച് കയറി പ്രത്യേക മണം പുറപ്പെടുവിച്ച് പറക്കുന്ന ആണുങ്ങളെ ആകര്‍ഷിക്കും . ഇത് മണപ്പിച്ച് എത്തുന്ന ഏതെങ്കിലും സുന്ദരന്‍ അവളെ അവിടെ നിന്നും പൊക്കിക്കൊണ്ട് പോകും!

പ്രാണിയുടെ ഈ സ്വഭാവം ആണ് ഹാമര്‍ ഓര്‍ക്കിഡ് ചൂഷണം ചെയ്യുന്നത് . പെണ്‍പ്രാണിയുടെ അതെ മണവും നിറവും രൂപവും ആണ് പൂവിനു മുന്‍പില്‍ കാണുന്ന കറുത്ത ഭാഗത്തിന് ഉള്ളത് . ഇതും കണ്ട് അവിടെ പറന്നെത്തുന്ന പുരുഷ തൈനിഡ് ആ ഭാഗം ഒടിച്ചെടുത്തു കൊണ്ട് പറക്കും . കബളിക്കപ്പെട്ടു എന്ന് മനസ്സില്‍ ആവുമ്പോള്‍ അത് ഉപേക്ഷിക്കും . പക്ഷെ അപ്പോഴേക്കും പരാഗണത്തിന് ആവശ്യമായ പൂമ്പൊടികള്‍ പ്രാണിയുടെ ദേഹത്ത് പറ്റിപ്പിടിച്ചിട്ടുണ്ടാവും . വീണ്ടും ഇതുപോലെ മറ്റൊരു ഓര്‍ക്കിടിന്റെ പറ്റിക്കലിനു വിധേയമാകുമ്പോള്‍ ഓര്‍ക്കിടിന്റെ പരാഗണം നടക്കും ! പക്ഷെ പ്രാണി പിന്നെയും ശശി !


അതായത് സമവാക്യം ഇങ്ങനെയാണ് , രണ്ടു തവണ പ്രാണി കബളിക്കപ്പെട്ടാല്‍ ഒരു തവണ ഓര്‍ക്കിടിന്റെ പരാഗണം നടക്കും ! അവസാനമായി ഒരു കാര്യം കൂടി മേല്‍പ്പറഞ്ഞ രണ്ടു മഹാന്മാരും ഓസ്ത്രേലിയന്‍ പൗരന്മ്മാര്‍ ആണ്

1 view0 comments
bottom of page