Hihi bird | Notiomystis cincta
ചിത്രം നോക്കൂ. ഇത്തരത്തിൽ മുഖാമുഖം ഇണചേരുന്ന ഒരേയൊരു പക്ഷിയെ ഭൂമിയിലുള്ളൂ! സകല തലതിരിഞ്ഞ പക്ഷിമൃഗാദികളും വസിക്കുന്ന ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലാണ് ഇവറ്റകളും പറന്നു നടക്കുന്നത്. പേര് സ്റ്റിച്ച് ബേർഡ് (Notiomystis cincta) അഥവാ hihi bird. ഈ പക്ഷികുടുംബത്തിൽ ഈയൊരു വർഗം മാത്രമേ നിലവിലുള്ളൂ. ആണിനേയും പെണ്ണിനേയും നിറവും, രൂപവും വെച്ച് എളുപ്പത്തിൽ തിരിച്ചറിയാം. വളരെ അപൂർവമായി മാത്രം നിലത്തിറങ്ങുന്ന ഇവയുടെ പ്രധാന ആഹാരം തേനും, ചെറുപഴങ്ങളുമാണ്.
