top of page

IM CHAEM

കംബോഡിയയിലെ ഒരു വിദൂര അതിര്‍ത്തി ഗ്രാമം (Anlong Veng) . തായ് ലണ്ടിനോട് അടുത്ത് കിടക്കുന്ന ഈ മലയോരഗ്രാമത്തിലെ പഴക്കം ചെന്ന ഒരു വീടും പുരയിടവുമാണ് രംഗം . നാരങ്ങയും പപ്പായയും കസ്റ്റാര്‍ട് ആപ്പിളും വിളഞ്ഞു നില്‍ക്കുന്ന സുന്ദര ദൃശ്യം . മുറ്റത്ത്‌ അല്ലറ ചില്ലറ പണികളുമായി നടക്കുന്ന വല്യമ്മക്ക് പ്രായം ഇപ്പോള്‍ എഴുപത്തി നാല് . അമ്മച്ചിയുടെ കുട്ടികളും കൊച്ചുമക്കളും അടുത്തടുത്തായി തന്നെ താമസിക്കുന്നുണ്ട് . മുറ്റത്ത്‌ നട്ടുവളര്‍ത്തുന്ന പച്ചക്കറികള്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് (പഗോഡ ) ഉള്ളതാണ് . പാലിനായി തൊഴുത്തില്‍ കുറെ പശുക്കളെയും വല്യമ്മ പരിപാലിക്കുന്നു . വെറ്റില ചവക്കല്‍ ആണ് ആകെയുള്ള ദുശീലം . വല്യമ്മ എന്നാണ് ഗ്രാമത്തില്‍ ഉള്ളവരെല്ലാം അവരെ വിളിക്കുന്നത്‌ . ആകെ കൂടി നാല്ലൊരു അന്തരീക്ഷം . അല്ലേ ? എന്താണ് ഈ അമ്മച്ചിയുടെ പ്രത്യേകത എന്നറിയേണ്ടേ ? കംബോഡിയയിലെ ഖമര്‍ റൂഷ് ഭരണകാലത്ത് പതിനായിരക്കണക്കിനു മനുഷ്യരെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് കാറ്റത്ത്‌ മറിഞ്ഞ് വീണേക്കാവുന്ന ഈ അമ്മച്ചി !!!!

Im chaem എന്ന ഈ "പാവം " വല്യമ്മ അന്ന് ഈ ജില്ലയിലെ അധികാരി ആയിരുന്നു (1977-78). ഇവരുടെ കീഴില്‍ സാമാന്യം വലിയ ഒരു ലേബര്‍ ക്യാമ്പും ഉണ്ടായിരുന്നു . അക്കാലത്ത് അടുത്തുള്ള നദിയില്‍ ഒരു ഡാം കെട്ടാനുള്ള ഉത്തരവ് കിട്ടിയതാണ് അമ്മച്ചിക്ക് വിനയായത് . ക്യാമ്പില്‍ ഉള്ളവരെ കൊല്ലാക്കൊല ചെയ്തിട്ട് കണ്ണടച്ച് തുറക്കും മുന്നേ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന് സത്യത്തില്‍ യാതൊരു കണക്കും ഇല്ല . അതായത് മൂന്നു മാസം കൊണ്ട് ആയിരത്തി മുന്നൂറോളം പേരെ പണിയെടുപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത് . The Extraordinary Chambers in the Courts of Cambodia (ECCC) എന്ന ഖമര്‍ റൂഷ് കോടതിക്ക് മുന്‍പിലാണ് കേസ് ഇപ്പോള്‍ ഉള്ളത് . അമ്മച്ചി കുറ്റങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട് . തന്‍റെ കീഴില്‍ ഉണ്ടായിരുന്നവര്‍ ആണ് ക്രൂരത നടത്തിയത് എന്നാണ് അവര്‍ പറയുന്നത് . Crimes against humanity, including mass murder, extermination and enslavement തുടങ്ങിയവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത് . എന്തായാലും തെളിവുകളുടെ " അഭാവം " ലോകത്തിലെ എല്ലാ കോടതികളെയും പോലെ ഇവിടെയും ഉണ്ട് എന്നതിനാല്‍ അമ്മച്ചി ജയിലില്‍ കിടന്നു മരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു .


കോടതിയുടെ സൈറ്റില്‍ ഇവരുടെ ചാര്‍ജുകള്‍ ഏതൊക്കെയെന്നു കാണാം >> https://www.eccc.gov.kh/.../en/charged-person/im-chaem



6 views0 comments
bottom of page