top of page

വന്യതയിലേക്ക് ! | Into The Wild

"I HAVE HAD A HAPPY LIFE AND THANK THE LORD. GOODBYE AND MAY GOD BLESS ALL!"

Christopher Johnson McCandless (February 12, 1968 – August 1992)

Final journal entry, August 12, 1992.


1996 ല്‍ പുറത്തിറങ്ങിയ Into the Wild എന്ന പുസ്ടകത്തിലെയും (January 1993, Jon Krakauer) , 2001 ല്‍ അതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിലെയും (a film by Sean Penn in 2007 with Emile Hirsch portraying McCandless) കഥക്ക് കാരണമായ റിയല്‍ ലൈഫ് കാരക്ടര്‍ . സാഹസികതയെ സ്നേഹിച്ചു ഏകാന്തതയെ കൂട്ടുകാരിയാക്കി ലോകം കാണാനിറങ്ങിയ ഈ സഹസികന്‍, Alexander Supertramp എന്ന തൂലികാ നാമത്തിലായിരുന്നു തന്റെ അനുഭവങ്ങള്‍ എഴുതിയിരുന്നത്. 1992 ഏപ്രില്‍ മാസത്തില്‍ അലാസ്കന്‍ വന്യതയിലേക്ക് ഏകനായി കയറിപ്പോയ McCandless ന്റെ ജഡം, നാല് മാസങ്ങള്‍ക്ക് ശേഷം Sushana നദിയുടെ കിഴക്കേ തീരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ നശിക്കാറായ ബസിലെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. മുകളിലെഴുതിയിരിക്കുന്നത് McCandless തന്റെ ജേര്‍ണലില്‍ കുറിച്ചിട്ട അവസാന വാക്കുകളാണ്.

ഇതേ ലേഖനം മാതൃഭൂമി വിദ്യയിൽ അച്ചടിച്ച് വന്നപ്പോൾ

തന്റെ പത്താമത്തെ വയസ്സില്‍ താന്‍, അച്ഛനു നിയമാനുസ്രതമായി ഉണ്ടായ കുട്ടിയല്ല എന്ന തിരിച്ചറിവാണ് McCandless ന്റെ ജീവിതത്തോടും സമൂഹത്തോടുമുള്ള കാഴച്ചപ്പാടുകള്‍ മാറ്റി മറിച്ചത്. 1990 ല്‍ സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ McCandless, പഠന ശേഷം തന്റെ കൈവശം ആകെ ഉണ്ടായിരുന്ന $25,000 ഡോളര്‍ ഒരു ചാരിറ്റബിള്‍ ട്രസ്റിന് സംഭാവന നല്‍കിയ ശേഷമാണ് ഏകനായി ലോകം കാണാനായി ഇറങ്ങുന്നത്. Arizona, California, South Dakota, Carthage തുടങ്ങിയ സ്ഥലങ്ങളിലൂടെ പല വേഷങ്ങളില്‍ പല ജോലികള്‍ ചെയ്ത് McCandless സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഈ കാലങ്ങളിലോക്കെയും Alexander Supertramp എന്ന പേരില്‍ തന്റെ അനുഭവങ്ങള്‍ അദേഹം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മുതല്‍ ഏകാകിയായ ഈ സഞ്ചാരിയെ ആളുകള്‍ സ്നേഹിച്ചു തുടങ്ങി. മെക്സിക്കൊ വരെ നീണ്ട ആ യാത്രയില്‍ മരണത്തെ പല തവണ മുഖാമുഖം കാണേണ്ടി വന്നു. അങ്ങിനെ 1992 ഏപ്രില്‍ മാസത്തില്‍ തന്റെ അവസാന യാത്രയായ അലാസ്കന്‍ ജേര്‍ണിക്ക് തീരുമാനമെടുത്തു. നഗര ജീവിതം മടുത്തു കഴിഞ്ഞ McCandless, ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ പ്രകൃതിയില്‍ എങ്ങിനെ ജീവിക്കാം എന്ന് ലോകത്തെ കാണിച്ചു കൊടുക്കണമെന്നു തോന്നി. പക്ഷെ ഏകനായി വന്യതയില്‍ താമസിക്കുവാനുള്ള യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെയാണ് അദേഹം യാത്ര തിരിച്ചത്. യാത്രക്കിടെ ലിഫ്റ്റ്‌ കൊടുത്ത Jim Gallien എന്ന ആളാണ്‌ McCandless ജീവനോടെ കണ്ട അവസാനത്തെ ആള്‍. ക്ലേശകരമായ യാത്രക്കൊടുവില്‍ Denali National Park ലെ മഞ്ഞു മൂടി കിടന്ന വിജനമായ ഒരു നദിയോരത്ത് പണ്ടാരോ ഉപേഷിച്ച് പോയ ഒരു പഴയ ബസില്‍ അഭയം പ്രാപിച്ചു. അവിടെ ഏകാന്തതയുടെ തടവറയില്‍ കിടന്നു McCandless ഇങ്ങനെ എഴുതി ...HAPPINESS ONLY REAL WHEN SHARED...

112 ദിവസം നീണ്ട ആ യാത്രക്കൊടുവില്‍ പട്ടിണി മൂലവും പോഷകങ്ങളുടെ അഭാവം മൂലവുമാണ് McCandless മരണപ്പെടുന്നത്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ ഇറച്ചി ഉണക്കി സൂക്ഷിക്കുന്നതിലും അദേഹം പരാജയപ്പെട്ടു. മരണം അടുത്തി എന്നി തിരിച്ചറിഞ്ഞ നാള്‍ തന്റെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറി , താന്‍ ഏറെ സ്നേഹിക്കുകയും എന്നാല്‍ തന്നെ തിരിച്ചറിയുകയും ചെയ്യാഞ്ഞ ഈ ലോകത്തോട്‌ McCandless വിട പറഞ്ഞു. പട്ടിണി മൂലം മരിക്കുമ്പോള്‍ അദേഹത്തിന് 30kg തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ!


Into the Wild എന്ന ചിത്രം McCandless ന്റെ ജീവിതം അതേപടി പകര്‍ത്തിയിട്ടുണ്ട്. ചിത്രം അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുന്ന വികാരമാണ് McCandless ഈ ലോകത്ത് അവശേഷിപ്പിച്ചു കടന്നു പോയ ഏക വസ്തു!!


അടിക്കുറിപ്പ് :. 2007 ല്‍ Ron Lamothe , The Call of the Wild എന്ന പേരില്‍ ഇതേ കുറിച്ച് ഒരു ഡോക്കുമെന്ട്ടറിയും നിര്‍മ്മിച്ചിട്ടുണ്ട് . McCandless ന് അവസാനം അഭയം നല്‍കിയ "Magic Bus" (അദേഹം അങ്ങിനെ ആണ് വിളിച്ചിരുന്നത്‌ ) കിടക്കുന്ന സ്ഥലം ഇപ്പോള്‍ ഒരു പ്രധാന സന്ദര്‍ശക കേന്ദ്രമാണ് .

10 views0 comments
bottom of page