Lake Baikal | ശുദ്ധജല സമുദ്രം!
ചരിത്രാതീതകാലത്ത് ദക്ഷിണസൈബീരിയ നിറയെ ഇടതൂർന്ന വനങ്ങളായിരുന്നു . പട്ടാപ്പകൽ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാൻ മടിക്കുന്ന നിബിഡവനങ്ങളിൽ മനുഷ്യരും മൃഗങ്ങളും പരസ്പ്പരം പോരടിച്ചു ജീവിച്ചിരുന്നു . പക്ഷെ, ഈ ആദിമമനുഷ്യരെയും മൃഗങ്ങളെയും കനത്ത ഭീതിയിലാഴ്ത്തുന്ന മറ്റൊരു ജീവി കൂടി ഈ വനങ്ങളിൽ വിഹരിച്ചിരുന്നു ! ഒരു പടുകൂറ്റൻ പക്ഷിയായിരുന്നു അത് ! അവന്റെ ചിറകടിയേറ്റാൽ പാറകൾ പൊട്ടിച്ചിതറും ..... അതിന്റെ ചൂടേറ്റാൽ മരങ്ങൾ കത്തിച്ചാമ്പലാകും .... അവന്റെ നോട്ടം മനുഷ്യരെ മൃതപ്രായരാക്കും ..... പലരും ആ പക്ഷിയെ വധിക്കുവാൻ ശ്രമിച്ചെങ്കിലും അവരെല്ലാം കൊല്ലപ്പെട്ടു . അങ്ങിനെ ഇരിക്കെ ഒരു വീരൻ ജനിച്ചു . ചെറുപ്പകാലത്തെ അവന്റെ ധീരപ്രവൃത്തികൾ കണ്ടവർ , അവൻ വളരുമ്പോൾ തങ്ങളെ ഭീതിയിലാഴ്ത്തുന്ന ഭീമൻ പക്ഷിയെ കൊല്ലും എന്ന് കരുതി . വിചാരിച്ചതുപോലെ ഒരുനാൾ അവൻ ആ പക്ഷിയുമായി ഏറ്റുമുട്ടി . ഒരു ഭീകര യുദ്ധം തന്നെയായിരുന്നു അത് . മലകൾ പൊട്ടിപ്പിളർന്നു ... പാറകൾ ചിതറി ..... വനത്തിൽ തീ കത്തിപ്പടർന്നു . ചൂട് സഹിക്കാനാവാതെ ജനങ്ങൾ ദൂരേയ്ക്ക് പലായനം ചെയ്തു . അകലെനിന്ന് അവർ തങ്ങളുടെ വീരനും, പക്ഷിയുമായുള്ള യുദ്ധം കണ്ടുകൊണ്ടിരുന്നു . അവസാനം അവൻ പക്ഷിയെ വധിച്ചു ! ഒരു ഭീമൻ ഉൽക്ക കണക്കെ അവൻ വനത്തിനുള്ളിലേക്ക് പതിച്ചു . അതോടെ കാട് കത്തിയമരാൻ തുടങ്ങി . തീജ്വാലകൾ മാനം മുട്ടെ ഉയർന്നു . ജനങ്ങൾ ആകാശത്തിലേക്ക് നോക്കി നിലവിളിച്ചു ... ബൈക്കൽ .... ബൈക്കൽ ...!!!!! അതോടു കൂടി കനത്ത മഴ തുടങ്ങി . തീ കെട്ടടങ്ങി . കത്തിനശിച്ച വനത്തിൽ ജലം നിറഞ്ഞുകവിഞ്ഞു . അങ്ങിനെ അതൊരു കൂറ്റൻ തടാകമായി മാറി . ഓടിപ്പോയവർ തിരികെ വന്ന് തടാകതീരത്ത് താമസമുറപ്പിച്ചു . എന്താണ് ബൈക്കൽ എന്നത് എന്ന് ഇന്നും ആർക്കും അറിയില്ല . പക്ഷെ അന്നുമുതൽ ഇന്നോളം ആ സ്ഥലത്തിന്റെയും തടാകത്തിന്റെയും പേര് ബൈക്കൽ എന്നാണു . പതുക്കെ തടാകം എന്നാൽ ബൈക്കൽ എന്നായി മാറി !!!!
Want to read more?
Subscribe to www.juliusmanuel.com to keep reading this exclusive post.