Nepenthes khasiana




ഖാസി മലനിരകളിൽ കാണുന്ന ഡെവിൾ ബാസ്‌ക്കറ്റ് എന്ന് നാട്ടുകാർ വിളിക്കുന്ന നെപന്തിസ് ചെടിയുടെ ട്രാപ്പ് രൂപപ്പെടുന്നതിനു മുൻപ് , അതായത് അടപ്പ് പൊട്ടി മുകളിലേക്ക് ആദ്യമായി വിടരുന്നതിനു മുൻപ് ആ അറയിൽ കുറച്ചു ജലം കെട്ടി നിൽപ്പുണ്ടായിരിക്കും. നമ്മുടെ കരിക്കിൻ വെള്ളം പോലെ പുറം ലോകവുമായി ബന്ധമില്ലാത്ത ആ ജലം ഖാസികൾ ദാഹം മാറ്റുവാനും , വയറ്റിലെ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കാറുണ്ട്. മുകളിലെ അടപ്പ് കീറി സീല് പൊട്ടിച്ചുവേണം അത് എടുക്കുവാൻ. ഈ ജലമാണ് വീഡിയോയിൽ കുടിക്കുന്നത്.

2 views0 comments