top of page

Phantom time hypothesis

ഇത് നല്ല രസമുള്ളൊരു തിയറിയാണ് . Heribert Illig പ്രോപോസ് (1986) ചെയ്ത ഈ തിയറി പറയുന്നതെന്താണെന്ന് വെച്ചാല്‍ , നാം ഇപ്പോള്‍ ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ആണെന്നാണ്‌ . അപ്പോള്‍ ബാക്കിയുള്ള വര്‍ഷങ്ങള്‍ എവിടെ പോയി എന്ന് നാം ചോദിക്കും അതിനുള്ള ഉത്തരം ആണ് കൌതുകകരം ! അതായത് AD 614 മുതല്‍ AD 911 വരെയുള്ള വര്‍ഷങ്ങള്‍ ശരിക്കും സംഭവിച്ചിട്ടില്ലാ എന്നാണ് ഇത് വിശ്വസിക്കുന്നവര്‍ പറയുന്നത് . ആ കാലഘട്ടത്തിലെ ചരിത്രവും മറ്റും വിശ്വസിനീയമായ രീതിയില്‍ തെളിവുകള്‍ ഉണ്ടാക്കി നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.

ആ കാലഘട്ടത്തിലെ ചരിത്ര പുരുഷന്മ്മാരൊക്കെ ഒന്നുകില്‍ ജീവിച്ചിരുന്നില്ല അല്ലെങ്കില്‍ മറ്റേതോ കാലത്താവാം ഉണ്ടായിരുന്നത് എന്നും ഇവര്‍ പറയുന്നു ! ഇതും പ്രകാരം റോമന്‍ ചക്രവര്‍ത്തി Charlemagne ഒക്കെ വെറും ഫിക്ഷണല്‍ ക്യാരക്ട്ടേഴ്സ് മാത്രമാണ് .

1 view0 comments
bottom of page