top of page

Saba island

Photo Courtesy Saba Tourist Board

ഇതാണ് Saba. പക്ഷെ ഉച്ചാരണം സെയ്ബാ. വെറും 13 ചതുരശ്രകിലോമീറ്റർ മാത്രം വലിപ്പമുള്ള കരീബിയൻ ദ്വീപാണ് സെയ്ബാ. രസമെന്താണെന്ന് വെച്ചാൽ സ്ഥാനം കരീബിയയിൽ ആണെങ്കിലും നെതർലാൻഡിനു കീഴിലുള്ള ഒരു മുൻസിപ്പാലിറ്റി ആണിത്! പക്ഷെ നാണയം അമേരിക്കൻ ഡോളർ ആണ്. തലസ്ഥാനത്തിന്റെ പേര് അതിലും രസം, ദി ബോട്ടം ! തീർന്നില്ല, 1300 അടി നീളമുള്ള ഈ കാണുന്ന റൺവേ ലോകത്തിലെ ഏറ്റവും ചെറിയ റൺവേകളിൽ ഒന്നാണ്. ഇവിടുത്തെ ജനസംഖ്യ ഈ റൺവെയുടെ നീളത്തെക്കാൾ കുറച്ചു കൂടുതൽ മാത്രം (1991). ഈ ചെറിയ ദ്വീപിൽ 3000 അടി ഉയരമുള്ള ഒരു സജീവഅഗ്നിപർവതം കൂടി ഉണ്ട് ! പേര് സീനറി ! പക്ഷെ അതാണ് മുഴുവൻ നെതർലൻഡ് സാമ്രാജ്യത്തിലെയും ഏറ്റവും ഉയരം കൂടിയ മല! ചുരുക്കത്തിൽ ആകെ മൊത്തം തലതിരിവാണ് ഈ കരീബിയൻ- ഡച്ച്, വോൾക്കാനിക് ദ്വീപ്- മുൻസിപ്പാലിറ്റിയായ സെയ്ബാ !!

1 view0 comments
bottom of page