top of page

ഒറ്റപ്പെടലില്‍ മനം നിറഞ്ഞവര്‍ |Story of Daeng Abu

ഡാനിയേല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ എത്ര വായിച്ചാലും നമ്മുക്ക് മതി വരില്ല . ഒറ്റപ്പെട്ട ദ്വീപില്‍ ഏകനായി നാളുകള്‍ നീക്കുന്നത് ദുഷ്ക്കരവും അതീവ മാനസിക സംഘര്‍ഷത്തിനു ഹേതുവാക്കുന്നതാണെന്ന് അറിയാവുന്നതാണെങ്കിലും ഇത്തരം കഥകള്‍ വായിക്കുന്നവര്‍ക്ക് എക്കാലവും മാനസിക ഉന്മേഷത്തിനു വഴിവെച്ചിട്ടുണ്ട് . റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രം അലക്സാണ്ടര്‍ സെല്‍കിര്‍ക്ക് എന്നയാളില്‍ നിന്നും പ്രചോദനം കൊണ്ടതാണെന്ന് നമ്മുക്ക് അറിയാവുന്നതാണെല്ലോ. സെല്‍ക്കിര്‍ക്ക് സാഹചര്യം കൊണ്ട് ഒറ്റപ്പെട്ടതാണെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരും ചരിത്രത്തില്‍ ഉണ്ട് . 1992 ല്‍ അലാസ്ക്കന്‍ വന്യതയില്‍ ജീവിക്കാന്‍ തുനിഞ്ഞിറങ്ങി കാലയവനികയില്‍ മറഞ്ഞ Christopher McCandless ഒരു ഉദാഹരണം മാത്രം . എന്നാല്‍ ഈ രണ്ടു പേരുടെയും പേരോ ജീവിതമോ കേട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരന്‍ തന്‍റെ ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ ഉറച്ച് ഭാര്യയേയും കൂട്ടി ഒരു വിജന ദ്വീപില്‍ താമസിക്കുവാന്‍ തുടങ്ങിയാലോ ? അതും ഒന്നും രണ്ടും കൊല്ലമല്ല ! നീണ്ട നാല്‍പ്പതു വര്ഷം ! ഇന്തോനേഷ്യയിലെ വെള്ളമണല്‍ നിറഞ്ഞ വിജനമായ ഒരു ചെറു ദ്വീപില്‍ (Pulau Cengkeh അഥവാ Clove Island) ഇപ്പോഴും ഭാര്യാ സമേതം കഴിഞ്ഞു വരുന്ന എണ്‍പത്കാരനായ അബു (Daeng Abu) ആണ് ഈ വ്യക്തി! മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ കക്ഷി ഇപ്പോള്‍ പൂര്‍ണ്ണ അന്ധനാണ് !

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
3 views0 comments
bottom of page