അവസാനത്തെ കോട്ടുവായ!

ടാസ്മാനിയൻ കടുവ എന്ന ജീവി വർഗ്ഗത്തിലെ അവസാനത്തെ അംഗമാണ് ചിത്രത്തിൽ കാണുന്ന ബെഞ്ചമിൻ. 1936 സെപ്തംബർ ഏഴിന് Hobart മൃഗ ശാലയിൽ വെച്ച് ബെഞ്ചമിൻ മരണമടഞ്ഞപ്പോൾ ഇങ്ങിനെ ഒരു ജീവിയെ ഇനി ജീവനോടെ കാണാൻ കഴിയില്ല എന്ന് ആരും വിചാരിച്ചില്ല . യൂറോപ്യൻമ്മാർ ആസ്ത്രേല്യൻ വൻ കരയിൽ എത്തുമ്പോഴേക്കും thylacine എന്ന ടാസ്മാനിയൻ കടുവ, ടാസ്മാനിയൻ ദ്വീപിൽ മാത്രമായി ഒതുങ്ങിയിരുന്നു.ഈ ജീവികൾ പിന്നീട് കോഴി കള്ളന്മമാരായും ആട് പിടുത്തക്കാരായും തെറ്റി ധരിക്കപ്പെട്ടതോടെ ഇവറ്റകളുടെ നാശവും ആരംഭിച്ചു . വേട്ടനായ്ക്കളുടെ വരവോടെ നാട്ടിൻ പുറങ്ങളിൽ നിന്നും തുടച്ചു നീക്കപെട്ട ഈ ജീവികളെ പിടിക്കുന്നവർക്ക് സമ്മാനം വരെ ടാസ്മാനിയൻ സർക്കാർ പ്രഖ്യാപിച്ചു !

അങ്ങിനെ തൊള്ളായിരത്തി മുപ്പതുകളിൽ ഇവർ മൃഗശാലകളിൽ മാത്രമായി ഒതുങ്ങി . അവസാന മൃഗമായ ബെഞ്ചമിൻ മരണമടയുന്നതിനു ദിവസങ്ങൾ മുൻപ് മാത്രമാണ് thylacine സംരക്ഷിക്കപ്പെടെണ്ട ജീവിയാണെന്ന് സർക്കാർ തിരിച്ചറിയുന്നത്‌ ! പക്ഷെ എല്ലാം വളരെ വൈകിയിരുന്നു . എവിടെയെങ്കിലും ടാസ്മാനിയൻ കടുവയെ കാണിച്ചു തരുന്നവർക്ക് വൻ പാരിതോഷികങ്ങൾ പത്രങ്ങളും പരിസ്ഥിതി സ്നേഹികളും പ്രഖ്യാപിച്ചു . ഇതൊക്കെ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഒന്നിനെ പോലും ഇത് വരെ കണ്ടിട്ടില്ല . ടാസ്മാനിയൻ കാടുകളിൽ പലയിടത്തും വെച്ച് പലരും ഈ ജീവിയെ കണ്ടെന്ന് പറയുന്നുണ്ടെകിലും ഒന്നിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല .

25 views0 comments