top of page

Tree of Life | ഭൂമി താങ്ങുന്ന മരം !

മരങ്ങൾക്ക് മനുഷ്യമനസുകളിൽ ഇത്രയധികം പ്രാധാന്യം വന്നതെങ്ങനെ എന്ന് പലരും മുൻപേ ചിന്തിച്ച കാര്യമാണ് . ഭൂമിയിലെ സകലമതങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒരു വിശുദ്ധമരമെങ്കിലും ഉണ്ടാവും . ബൈബിൾ അനുസരിച്ചും ആധുനിക ഏലിയൻ സിദ്ധാന്തം അനുസരിച്ചും മനുഷ്യൻ ഭൂമിയിൽ എത്തുന്നതിനും മുന്നേ മരങ്ങൾ ഇവിടുണ്ട് . ഏദനിൽ ഉണ്ടായിരുന്നതും , കോമൺസെൻസ് ഉള്ളതുമായ (നൻമയും തിൻമയും തിരിച്ചറിയാൻ കഴിവുള്ള ) ഒരു മരമാണ് ബൈബിളിലെ ആദ്യപുസ്തകത്തിലെ നായകൻ . മനുഷ്യന്റെയും മറ്റു പ്രൈമേറ്റുകളുടെയും പൊതുപൂർവ്വികർ കൂടുതൽ സമയവും മരങ്ങളിൽ ചിലവഴിച്ചിരുന്നതിനാൽ മരം എന്നത് ഹോമോസാപ്പിയനുകളുടെ ബുദ്ധിയുടെ അകത്തളങ്ങളിൽ ട്രാപ്പ് ചെയ്തു കിടക്കുന്ന ഒരു ഓർമ്മയാണ് എന്ന് ചില പരിണാമ ഗവേഷകർ കരുതുന്നു . കേരളത്തിലെ ആൽമരങ്ങളും , വിശുദ്ധവനങ്ങളായ കാവുകളും ഈ സിദ്ധാന്തങ്ങളിലെ മലയാളി സാന്നിധ്യമാണ് . ഹൈന്ദവ - ബുദ്ധമതങ്ങളിലെ ബോധിവൃക്ഷമാണ് (अश्वत्थ) ഇക്കൂട്ടത്തിൽപെടുന്ന മറ്റ് ഭാരതീയ വ്യക്ഷങ്ങൾ .

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
15 views0 comments
bottom of page