top of page

UnSinkable Sam | മുങ്ങിമരിക്കാത്ത പൂച്ച!

നമ്മുടെ ഏതെങ്കിലും പൂർവ്വികർ, പുഴ കുറുകേ കടക്കുവാനോ, അല്ലെങ്കിൽ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപെടുവാൻ ഒഴുകിപ്പോകുന്ന തടിയിൽ കയറിയിരുന്നപ്പോഴോ ആവണം മനുഷ്യചരിത്രത്തിലെ ആദ്യ ജലയാത്ര നടന്നിട്ടുണ്ടാവുക. പിന്നീട് അനേകം മരക്കഷ്ണങ്ങൾ കൂട്ടിച്ചേർത്ത് നാം ചങ്ങാടമുണ്ടാക്കി. ശേഷം ഉണക്കിയെടുത്ത പുല്ലുകളും വള്ളികളും ചേർത്തിണക്കി കൊട്ടവഞ്ചികൾ നിർമ്മിച്ചു. അത് പിന്നീട് വലിയ വള്ളങ്ങളും, പത്തേമാരികളുമായി രൂപാന്തരം പ്രാപിച്ചു. അവസാനം നാം ഇന്ന് കാണുന്ന പടുകൂറ്റൻ കപ്പലുകളുണ്ടായി. മനുഷ്യൻ ഇത്തരം ജലയാത്രകൾ നടത്തിത്തുടങ്ങിയപ്പോൾ തന്നെ, നമ്മുടെ കൂടെ നാം അറിഞ്ഞും അറിയാതെയും ചില ജീവിവർഗ്ഗങ്ങളും കടൽതാണ്ടിയുള്ള യാത്രകൾ ആരംഭിച്ചിരുന്നു. കപ്പലുകളിലും ബോട്ടുകളിലും കയറ്റിയ ഭക്ഷണസാധനകളുടെയും, ധ്യാന്യവർഗ്ഗങ്ങളുടെയും മണംപിടിച്ച് നാമറിയാതെ ജലനൗകകളിൽ കയറിക്കൂടിയവരാണ് എലികൾ. നീണ്ടകടൽയാത്രകളിൽ കപ്പലിൽ കയറിക്കൂടിയ ഇത്തരം എലികൾ പെറ്റുപെരുകി കപ്പലിലെ ആഹാരസാധനങ്ങൾ മുഴുവനും തിന്നുതീർക്കുവാൻതുടങ്ങി. അവസാനം സഹികെട്ട് എലികളെ തുരത്തുവാൻ നാവികർ പൂച്ചകളെ കപ്പലിൽ കൂടെകൊണ്ടുപോകുവാൻ തുടങ്ങി. അങ്ങിനെ പൂച്ചകളുടെ ലോകം ചുറ്റൽ ആരംഭിച്ചു.

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
35 views0 comments
bottom of page