top of page

Vanikoro | വണിക്കോരോ വിശേഷങ്ങൾ!

Updated: Jun 21, 2022


സകലതും അന്യംനിന്നു പോകാറായ സ്ഥലമാണ് സോളമൻ ദ്വീപുരാഷ്ട്രത്തിൽ ഉൾപ്പെടുന്ന Vanikoro ദ്വീപുകൾ . ഓഷ്യാനയിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു ദ്വീപ് സമൂഹം ചരിത്രാതീതകാലത്തെ ഒരു അഗ്നിപർവ്വതവിസ്ഫോടനത്തിൽ നിന്നും ഉടലെടുത്തതാണ് . അകെ രണ്ടു ദ്വീപിലാണ് ജനവാസം ഉള്ളത് . ആകെ മൊത്തം ആയിരത്തിൽ കൂടുതൽ ആളുകൾ ഉണ്ടാവും . ഈ ആയിരം പേർക്കും കൂടെ സംസാരിക്കാൻ നാല് ഭാഷകൾ ഉണ്ട് . എല്ലാവർക്കും അറിയാവുന്ന ഭാഷ Teanu ആണ് . Tikopia ഭാഷ കുറെപ്പേർക്ക് വശമുണ്ട് . ഇനി മിച്ചമുള്ള രണ്ടു ഭാഷകൾ അറിയാവുന്നവർ ആകെ അഞ്ച് . അതിൽ നാല് പേർ Lovono ഭാഷ പറയും അഞ്ചാമൻ Lainol Nalo ക്ക് വശമുള്ള ഭാഷയുടെ പേരാണ് Tanema . ഭൂമിയിൽ ഇതറിയാവുന്ന ഒരേയൊരാൾ "നാലോ" ആണ് . അതായത് ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ രണ്ടു ഭാഷകളുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആകും . പക്ഷെ വീണ്ടും കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ ദ്വീപിന്റെ കാര്യം തന്നെ ഒരു തീരുമാനത്തിൽ ആകും എന്നാണു ചില ഗവേഷകർ പറയുന്നത് . കാരണം സമുദ്രജലനിരപ്പ്‌ ഉയരുന്നു എന്നത് തന്നെ ! അതല്ല ദ്വീപിന്റെ അടിയിലെ "പ്ലേറ്റ് " താഴുന്നതാണ് എന്ന് വേറെ ചിലരും പറയുന്നു. ഇവരെ ഇപ്പോഴേ മാറ്റിപ്പാർപ്പിക്കുന്ന കാര്യം സോളമൻ ദ്വീപ് അധികൃതർ ആലോചിക്കുന്നുണ്ട് . പക്ഷെ ഈ ദ്വീപിന് മോശമല്ലാത്ത ഒരു ചരിത്രം ഉണ്ട് എന്നുള്ളതും ഓർക്കേണ്ടതാണ് .

ഫ്രഞ്ച് പര്യവേഷകനായിരുന്ന Jean-François de La Pérouse 1788 ൽ അദ്ദേഹത്തിന്റെ രണ്ടു കപ്പലുകളോട് കൂടി ഇവിടെ വെച്ച് അപ്രത്യക്ഷമായതാണ് . പിന്നീട് നടന്ന ചരിത്ര ഗവേഷണങ്ങളിൽ നിന്നും കപ്പലുകൾ ദ്വീപിനടുത്തുള്ള കൂറ്റൻ പവിഴപ്പുറ്റുകളിൽ തട്ടി തകർന്നതാണ് എന്ന് തെളിഞ്ഞു . രക്ഷപെട്ട ചിലരെ മേൽപ്പറഞ്ഞ നാല് ഭാഷകൾ സംസാരിക്കുന്നവരുടെ മുതുമുത്തച്ഛൻമ്മാർ കൊന്നുകളഞ്ഞു . വേറെ കുറേപ്പേർ മിച്ചമുള്ള തടികൾ കൊണ്ട് ചെറു തോണികൾ ഉണ്ടാക്കി രക്ഷപെട്ടു എങ്കിലും അവരെ കുറിച്ച് പിന്നീട് യാതൊരു വിവരങ്ങളും ലഭിച്ചില്ല . മൂന്നോ നാലോ പേർ ദ്വീപുകാരോട് സൗഹൃദം കൂടി ആയിരത്തി എണ്ണൂറുകൾ വരെ ദ്വീപിൽ താമസം ഉണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു . എന്നാൽ ദ്വീപ് നമ്മൾ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റിയത് മറ്റൊരു രീതിയിലാണ് . സാക്ഷാൽ ജൂൾ വേണിന്റെ Twenty Thousand Leagues Under the Sea എന്ന നോവലിലെ ഒരു ചാപ്റ്ററിലെ കഥ മുഴുവനും നടക്കുന്നത് ഈ ദ്വീപിൽ വെച്ചാണ് . പെരൂസിന്റെ കഥ തന്നെയാണ് വേൺ പുനരാവിഷ്‌ക്കരിച്ചത് .

ലാ പെരുസിന്റെ മുഴുവൻ കഥ!

45 views0 comments
bottom of page