top of page
Mammoth Cave | Stephen Bishop | Underworld | പാതാളലോകം | Julius Manuel | HisStories
01:25:55

Mammoth Cave | Stephen Bishop | Underworld | പാതാളലോകം | Julius Manuel | HisStories

മാമത്ത് ഗുഹ “ഈ ഗുഹകൾ ഉണ്ടായ ശേഷം ആദ്യമായിട്ടാണ് മനുഷ്യർ ഇവിടെ എത്തിച്ചേരുന്നത്. ഇനി മുന്നോട്ട് പോകുവാൻ സമയമില്ല. വെള്ളം ഭക്ഷണവും ഓയിലും തീർന്നിരിക്കുന്നു. പക്ഷെ ഇവിടുന്നിനിയും വഴികൾ നീളുകയാണ്. ബോട്ടംലസ് പിറ്റിനു കുറുകെ സ്ഥിരമായി ഒരു പാലം നിർമ്മിക്കണം. എന്നിട്ട് ഇനിയുള്ള ഞായറാഴ്ചകളിൽ ഇവിടം മുഴുവനും സഞ്ചരിക്കണം. ഇവിടെയുള്ള നദി കണ്ടെത്തണം. എന്നാൽ സ്റ്റീവൻസൺ അങ്ങിനെ പോരുവാൻ തയ്യാറല്ലായിരുന്നു. ഇനി ഇങ്ങോട്ടൊരു വരവ് തനിക്ക് സാധ്യമല്ലെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ട് അയാൾ വീണ്ടും മുന്നോട്ട് നടന്നു. അവസാനം അവർ വിശാലമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. സ്റ്റീവൻസൺ ഉറക്കെ അലറി. അയാളുടെ ശബ്ദത്തിന്റെ മാറ്റൊലി കുറെയേറെ സമയം നീണ്ടു നിന്നു. പക്ഷെ എക്കോ അവസാനിച്ചു കഴിഞ്ഞപ്പോഴാണ് സ്റ്റീഫൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. പരിചയമുള്ള അല്ലെങ്കിൽ താൻ കേൾക്കുവാൻ കൊതിച്ചിരുന്ന ഒരു ശബ്ദം! “ ഇത് മാമത്ത് ഗുഹയിൽ ഞാൻ നടത്തിയ നടത്തിയ യാത്രയല്ല, മറിച്ച് , ആ ഗുഹകളിൽ ആദ്യ ഗൈഡായിരുന്ന സ്റ്റീഫൻ ബിഷപ്പ് 170 വർഷങ്ങൾക്ക് മുൻപ് നടത്തിയ മറ്റൊരു ചരിത്രയാത്രയുടെ വിവരണമാണ്. Mammoth Cave is a national park in west-central Kentucky, encompassing portions of Mammoth Cave, the longest cave system known in the world. The cave system is known to include more than 400 miles of passageway, and new discoveries and connections add several miles to this figure each year. === Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://www.juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Hunt for the White Gold | Guano wars | Pacific War | Malayalam | Julius Manuel | HISSTORIES
44:16

Hunt for the White Gold | Guano wars | Pacific War | Malayalam | Julius Manuel | HISSTORIES

നമ്മുടെ കേരളത്തിൽ പക്ഷികൾ സ്ഥിരമായി കൂടുകൂട്ടുന്ന സ്ഥലങ്ങളിൽ നിങ്ങൾ പോയിട്ടുണ്ടോ? നമ്മുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കൊക്കുകളും, ചാരമുണ്ടികളും മറ്റ് പക്ഷികളും സ്ഥിരമായി ചേക്കേറുന്ന വലിയ സ്ഥലങ്ങൾ നമ്മുക്ക് കാണുവാൻ സാധിക്കും. വല്ലാത്തൊരു മണമാണവിടെ. കൂടാതെ നിലം നിറയെ പക്ഷിക്കാഷ്ഠവും. മൂക്കുപൊത്താൻ വരട്ടെ. ഈ കാഷ്ഠം വിറ്റ് ധനികരായ മനുഷ്യരും, രാജ്യങ്ങളും ഈ ഭൂമിയിലുണ്ട്. ഇത് വിറ്റ് കിട്ടിയ കാശ് വെച്ച് അടിമകൾ സ്വതന്ത്രരായിട്ടുണ്ട്. ഇതിനുവേണ്ടി ആളുകൾ പരസ്പ്പരം കൊന്നിട്ടുണ്ട്. എന്തിനു രാജ്യങ്ങൾ തമ്മിൽ വലിയ യുദ്ധങ്ങൾ വരെയും നടന്നിട്ടുണ്ട്. അതെ! ഈ നാറുന്ന പക്ഷിക്കാഷ്ഠത്തിനായി മനുഷ്യൻ പലതും ചെയ്തിട്ടുണ്ട്. അത്ഭുതം തോന്നുന്നുണ്ടോ? എങ്കിൽ ആ ചരിത്രം കേൾക്കാൻ തയ്യാറായിക്കൊള്ളൂ. 00:00 | Introduction 01:44 | What is Guano? 07:15 | Guano in Europe 12:18 | ​​Potato Blight | Irish Potato Famine 13:56 | Ichaboe Island | Guano Mummy 17:54 | Chincha Islands 18:43 | Chincha Island War 24:03 | Battle of Papudo 26:18 | Battle of Abtao | Ironclad Warship 29:36 | Guano Islands Act 31:42 | Navassa Island 35:15 | War of the Pacific 42:21 | Bracken Cave 43:05 | Guano Island | Julius Manuel ===== Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Marathon War | Darius The Great 2 | Persian Empire | Julius Manuel | HisStories
01:18:06

Marathon War | Darius The Great 2 | Persian Empire | Julius Manuel | HisStories

സമതലം മുഴുവനും പരന്നു കിടക്കുന്ന പേർഷ്യൻ സൈന്യത്തെ കണ്ട് ഗ്രീക്കുകാർ ഭയന്നില്ല. മിറ്റിയാഡിസീനും, തെമിസ്റ്റക്ളീസീനും വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. ഇരു സൈന്യങ്ങളും അഭിമുഖം വന്നതോടെ ഗ്രീക്ക്കാർ പേർഷ്യൻ സൈന്യത്തിന് നേർക്ക് നടന്നു തുടങ്ങി. അവരപ്പോഴും പേർഷ്യൻ അമ്പുകളുടെ ദൂരപരിധിക്ക് പുറത്തായിരുന്നു. എന്നാൽ സൈന്യങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നതോടെ ഗ്രീക്കുകാരുടെ നടത്തത്തിന്റെ വേഗതയും വർധിച്ചു. അവസാനം പേർഷ്യൻ വില്ലാളികളുടെ പരിധിയിൽ എത്തിയതോടെ ഗ്രീക്കുകാർ അതിവേഗതയിൽ ഓടിത്തുടങ്ങി. തലയ്ക്ക് മുകളിൽ പരിചയും പിടിച്ച് മഴപോലെ പെയ്യുന്ന ശരങ്ങളെ അവഗണിച്ച് തങ്ങൾക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുക്കുന്ന ഗ്രീക്ക് പടയെക്കണ്ട് പേർഷ്യൻസ് ഞെട്ടിപ്പോയി. അങ്ങിനെ പ്രശസ്തമായ മാരത്തൺ യുദ്ധം ആരംഭിച്ചു. ———————— Cyrus The Great Full Videos | https://youtube.com/playlist?list=PL9x21W218x35bVfw2fv_S6iz2U44WvCg7 Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Darius The Great 1 | Persian Empire | Julius Manuel | HisStories
47:25

Darius The Great 1 | Persian Empire | Julius Manuel | HisStories

Darius The Great | Persian Empire ഏതാണ്ട് രണ്ടായിരത്തി അറുന്നൂറു വർഷങ്ങൾക്ക് മുൻപ് സിന്ധു നദിമുതൽ ടർക്കി വരെയും പരന്നു കിടന്നിരുന്ന ഒരു സാമ്രാജ്യമുണ്ടായിരുന്നു. പേർഷ്യൻ എമ്പയർ! മഹാനായ സൈറസ് ചക്രവർത്തിയായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ബിസി 530. സൈറസിന്റെ ഭരണം തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജീവിതം മുഴുവനും യുദ്ധം ചെയ്ത സൈറസ് പക്ഷെ യുദ്ധം ചെയ്ത് മടുത്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന് 70 വയസുണ്ട്. പക്ഷെ പെരുമാറ്റത്തിലും ആവേശത്തിലും ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഇന്നിപ്പോൾ അദ്ദേഹം തന്റെ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള മറ്റൊരു കൂട്ടം ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ്. മസഗീറ്റി (Massagetæ)എന്ന ഗോത്രവർഗ്ഗക്കാരുമായിട്ടാണ് അദ്ദേഹം ഇപ്പോൾ യുദ്ധം ചെയ്യുന്നത്. റ്റോമിറിസ് (Tomyris) എന്ന റാണിയായിരുന്നു അവരെ അന്ന് ഭരിച്ചിരുന്നത്. അറാക്സസ് (Araxes) നദി മറികടന്ന് സൈറസ് റ്റോമിറിസിനെ നേരിടുവാൻ എത്തിയിരിക്കുകയാണ്. മസഗീറ്റികളുമായുള്ള അവസാന യുദ്ധത്തിന് ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം. യുദ്ധതന്ത്രങ്ങൾ ആലോചിച്ചും തന്റെയും, മക്കളുടെയും, പേർഷ്യൻ സാമ്രാജ്യത്തിന്റെയും ഭാവിആലോചിച്ചും രാത്രി തന്റെ കൂടാരത്തിൽ ചിലവഴിച്ച സൈറസ് ചെറുതായൊന്ന് മയങ്ങി. എന്നാൽ മയക്കം അധികനേരം നീണ്ടു നിന്നില്ല. വല്ലാത്തൊരു സ്വപ്‍നം കണ്ട് ചക്രവർത്തി ഞെട്ടിയെഴുന്നേറ്റു. താൻ കണ്ട സ്വപ്നം സൈറസിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. == Cyrus The Great Full Videos | https://youtube.com/playlist?list=PL9x21W218x35bVfw2fv_S6iz2U44WvCg7 Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Real Robinson Crusoe 3 | Selkirk | Juan Fernandez | Julius Manuel | HisStories
57:23

Real Robinson Crusoe 3 | Selkirk | Juan Fernandez | Julius Manuel | HisStories

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe. നേരം പുലർന്നതോടെ ഇരുട്ടിനോടൊപ്പം ഭയവും സെൽകിർക്കിന്റെ മനസ്സിൽ നിന്നും അകന്നു.ആ രാത്രിയോടെ അവൻ ദ്വീപിനെ വെറുത്തു കഴിഞ്ഞിരുന്നു. എന്നാൽ അത് വസന്തകാലമായിരുന്നു. അരുവികളുടെ തീരങ്ങളിൽ ചെടികൾ പുഷ്പിച്ചു നിൽപ്പുണ്ടായിരുന്നു. മരങ്ങളിൽ ഓർക്കിഡുകളും മറ്റ് വള്ളിച്ചെടികളും വിവിധവർണ്ണങ്ങളിൽ പൂത്തുലഞ്ഞു നില്കുന്നു. തേൻ കുരുവികളും, പല വർണ്ണങ്ങളിലുള്ള പക്ഷികളും പൂക്കളെ വട്ടമിട്ട് പറക്കുന്നു. ആ കിരാത രാത്രിക്ക് ശേഷം കണ്ട ഈ കാഴ്ച സെൽകിർക്കിന്റെ മനസിന് കുളിർമയേകി. ഈ ദ്വീപിൽ എങ്ങിനെയും തനിക്ക് കഴിഞ്ഞുകൂടാം എന്ന് അവനു തോന്നിത്തുടങ്ങി. ജീവൻ നിലനിർത്താനുള്ളതെല്ലാം ഈ ദ്വീപിലുണ്ട്. ശുദ്ധജലം പേറുന്ന അരുവികൾ, കായ്കനികൾ, മലമുകളിൽ മേഞ്ഞു നടക്കുന്ന ആടുകൾ അങ്ങിനെ തനിക്ക് ജീവിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ സെൽകിർക്ക് ആ ദ്വീപിൽ നടക്കാവുന്ന സ്ഥലങ്ങളിലൊക്കെയും ചുറ്റി നടന്നു. ആക്രമണകാരികളായ മൃഗങ്ങളുടെ കാൽപ്പാടുകളോ, അടയാളങ്ങളോ എങ്ങും കാണുന്നില്ല. ഭയം രാത്രിയുടെ സൃഷ്ടിമാത്രമാണ്. =========== Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Real Robinson Crusoe 2 | Selkirk | Juan Fernandez | Julius Manuel | HisStories
01:07:14

Real Robinson Crusoe 2 | Selkirk | Juan Fernandez | Julius Manuel | HisStories

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe. ചിലിയൻ തീരങ്ങളിൽ നിന്നും 670 കിലോമീറ്ററുകൾ പടിഞ്ഞാറു മാറി പസഫിക്ക് സമുദ്രത്തിനടിയിൽ അഗ്നിപർവ്വതങ്ങളുടെ ഒരു നിരതന്നെ മുങ്ങികിടപ്പുണ്ട്. അതിൽ ഉയരംകൂടിയ മലകളുടെ അഗ്രഭാഗങ്ങൾ കടൽപ്പരപ്പിനെ കീറിമുറിച്ച് മുകളിലേക്ക് പൊന്തിനിൽക്കുകയാണ്. കടലിനടിയിലെ ഈ കഥയറിയാത്തവർക്ക് അത് വെറും ദ്വീപുകൾ മാത്രമായി തോന്നും. പതിനായിരക്കണക്കിന് വർഷങ്ങൾ ആ കടൽത്തുരുത്തുകൾ ആരുടയും കണ്ണിൽപെട്ടില്ല. മീൻപിടുത്തക്കാരോ, കപ്പലുകളോ ഈ വഴി വന്നില്ല. മനുഷ്യസ്പര്ശമേല്ക്കാത്ത കന്യാവനങ്ങളായി ആ ദ്വീപുകളും, അതിലെ പ്രകൃതിയും നിലനിന്നു. എന്നാൽ വര്ഷം 1574 ആയപ്പോഴേക്കും ദ്വീപുകൾക്ക് ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വന്നു. അതുവരെയും അജ്ഞാതമായിരുന്ന പുതിയ ലോകത്തിലേക്ക് സ്പാനിഷ് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന സമയമായിരുന്നു അത് . നവംബർ 28 ന് അതിലൊരു കപ്പൽ ഈ ദ്വീപുകളുടെ സമീപം എത്തിച്ചേർന്നു. കൊടുംവനങ്ങൾ നിറഞ്ഞ മൂന്ന് വലിയ ദ്വീപുകൾ! പിന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പാറക്കൂട്ടം. കപ്പലിലെ സ്പാനിഷ് ക്യാപ്റ്റൻ താൻ കണ്ടെത്തിയ പുതിയ ലോകത്തിലെ ദ്വീപുകൾക്കോരോന്നിനും പേരുകൾ ഇട്ടെങ്കിലും ആളുകൾ പിന്നീട് ആ ദ്വീപുകൾക്ക് അവയെ കണ്ടെത്തിയ ആ ക്യാപ്റ്റന്റെ പേരുതന്നെയാണ് വിളിച്ചത്. ഹ്വാൻ ഫെർണാഡസ് ഐലൻഡ്‌സ്! ============ Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Real Robinson Crusoe 1 | Selkirk | Juan Fernandez | Julius Manuel | HisStories
58:17

Real Robinson Crusoe 1 | Selkirk | Juan Fernandez | Julius Manuel | HisStories

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe. ചിലിയൻ തീരങ്ങളിൽ നിന്നും 670 കിലോമീറ്ററുകൾ പടിഞ്ഞാറു മാറി പസഫിക്ക് സമുദ്രത്തിനടിയിൽ അഗ്നിപർവ്വതങ്ങളുടെ ഒരു നിരതന്നെ മുങ്ങികിടപ്പുണ്ട്. അതിൽ ഉയരംകൂടിയ മലകളുടെ അഗ്രഭാഗങ്ങൾ കടൽപ്പരപ്പിനെ കീറിമുറിച്ച് മുകളിലേക്ക് പൊന്തിനിൽക്കുകയാണ്. കടലിനടിയിലെ ഈ കഥയറിയാത്തവർക്ക് അത് വെറും ദ്വീപുകൾ മാത്രമായി തോന്നും. പതിനായിരക്കണക്കിന് വർഷങ്ങൾ ആ കടൽത്തുരുത്തുകൾ ആരുടയും കണ്ണിൽപെട്ടില്ല. മീൻപിടുത്തക്കാരോ, കപ്പലുകളോ ഈ വഴി വന്നില്ല. മനുഷ്യസ്പര്ശമേല്ക്കാത്ത കന്യാവനങ്ങളായി ആ ദ്വീപുകളും, അതിലെ പ്രകൃതിയും നിലനിന്നു. എന്നാൽ വര്ഷം 1574 ആയപ്പോഴേക്കും ദ്വീപുകൾക്ക് ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി വന്നു. അതുവരെയും അജ്ഞാതമായിരുന്ന പുതിയ ലോകത്തിലേക്ക് സ്പാനിഷ് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന സമയമായിരുന്നു അത് . നവംബർ 28 ന് അതിലൊരു കപ്പൽ ഈ ദ്വീപുകളുടെ സമീപം എത്തിച്ചേർന്നു. കൊടുംവനങ്ങൾ നിറഞ്ഞ മൂന്ന് വലിയ ദ്വീപുകൾ! പിന്നെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പാറക്കൂട്ടം. കപ്പലിലെ സ്പാനിഷ് ക്യാപ്റ്റൻ താൻ കണ്ടെത്തിയ പുതിയ ലോകത്തിലെ ദ്വീപുകൾക്കോരോന്നിനും പേരുകൾ ഇട്ടെങ്കിലും ആളുകൾ പിന്നീട് ആ ദ്വീപുകൾക്ക് അവയെ കണ്ടെത്തിയ ആ ക്യാപ്റ്റന്റെ പേരുതന്നെയാണ് വിളിച്ചത്. ഹ്വാൻ ഫെർണാഡസ് ഐലൻഡ്‌സ്! ============ Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ HisStories *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks
Kursk 2 | Russian Submarine | Documentary | Julius Manuel | HisStories
01:19:49

Kursk 2 | Russian Submarine | Documentary | Julius Manuel | HisStories

നോർത്തേൺ ഫ്‌ലീറ്റിലെ ഏറ്റവും അപകടകാരിയായ ഒരു അന്തർവാഹിനിയെ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുക. നീണ്ട പത്തുവർഷങ്ങൾക്കു ശേഷമാണ് റഷ്യ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിനാൽ നോർത്തേൺ ഫ്‌ളീറ്റ് അവരുടെ കയ്യിലുണ്ടായിരുന്ന ഏറ്റവും വലുതും വിനാശകാരിയും നോർത്തേൺ ഫ്‌ലീറ്റിന്റെ അഭിമാനവുമായ ഒരു ന്യൂക്ലിയർ അന്തർവാഹിനിയെ തന്നെ ആ ജോലി ഏൽപ്പിച്ചു. ദി കുർസ്‌ക് (Kursk | K-141). Cry from the Deep | https://amzn.to/3w9W2dB First rescue dive on Kursk | https://youtu.be/Y9ddWy2opUY Rising the Kursk | https://youtu.be/uQJ6IMREvz8 Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ Video Details Tittle : Kursk 2 | Russian Submarine | Documentary | Julius Manuel | HisStories *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks #submarine #realstory #history #kursk #kursk141 #hisstories #juliusmanuel #malayalam #ship
Kursk 1 | Russian Submarine | Documentary | Julius Manuel | HisStories
42:56

Kursk 1 | Russian Submarine | Documentary | Julius Manuel | HisStories

നോർത്തേൺ ഫ്‌ലീറ്റിലെ ഏറ്റവും അപകടകാരിയായ ഒരു അന്തർവാഹിനിയെ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുക. നീണ്ട പത്തുവർഷങ്ങൾക്കു ശേഷമാണ് റഷ്യ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിനാൽ നോർത്തേൺ ഫ്‌ളീറ്റ് അവരുടെ കയ്യിലുണ്ടായിരുന്ന ഏറ്റവും വലുതും വിനാശകാരിയും നോർത്തേൺ ഫ്‌ലീറ്റിന്റെ അഭിമാനവുമായ ഒരു ന്യൂക്ലിയർ അന്തർവാഹിനിയെ തന്നെ ആ ജോലി ഏൽപ്പിച്ചു. ദി കുർസ്‌ക് (Kursk | K-141). Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ Video Details Tittle : Kursk 1 | Russian Submarine | Documentary | Julius Manuel | HisStories *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink) #submarine #realstory #history #kursk #kursk141 #hisstories #juliusmanuel #malayalam #ship
bottom of page